Posted On
date_range Updated On
date_range ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സി.എം.പി നേതാവ് അറസ്റ്റിൽ
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയകേസിൽ രാഷ്ട്രീയ നേതാവ് അറസ്റ്റിൽ. സി.എം.പിയുടെ യുവജന സംഘടനയായ കെ.എസ്.വൈ.എഫ് ചെയർമാൻ കെ.ടി. ഇതിഹാസാണ് അറസ്റ്റിലായത്.
എറണാകുളത്തെ സൊസൈറ്റി ഓഫ് ഈ ഗവേണൻസ് ഡിജിറ്റലൈസേഷൻ ഡാറ്റാ സെന്‍ററിന്‍റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം രൂപ മുതൽ ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയെന്നാണ് പരാതി. കേന്ദ്ര സർക്കാറിന്‍റെ അംഗീകാരമുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം.
തട്ടിപ്പിനിരയായവർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.