കോട്ടയം: ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിൽ ശനി, ഞായർ ദിവസങ്ങളിൽ ഈരാറ്റുപേട്ട മിസ്രിയ-മിസ്ബാഹ് നഗറിൽ നടക്കും. പുതിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള സംഘടനയുടെ സമീപനവും നിലപാടുകളും ചർച്ചയാകും. 2023-25 കാലയളവിലേക്കുള്ള സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ സംസാരിക്കും. ഞായറാഴ്ച വൈകീട്ട് നാലിനു ഈരാറ്റുപേട്ട ടൗണിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്നുള്ള 250ഓളം പ്രതിനിധികളാണ് ജനറൽ കൗൺസിലിൽ പങ്കെടുക്കുക.
ഇതുസംബന്ധിച്ച വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി അർച്ചന പ്രജിത്, സെക്രട്ടറി എ. ആദിൽ, ജില്ല പ്രസിഡന്റ് സമീർ ബിൻ അഷ്റഫ്, വൈസ് പ്രസിഡന്റ് ഫാറൂഖ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.