കൊല്ലം: നാലരവയസ്സുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ തഴുത്തല സ്വദേശിയായ 32കാരന് പോക്‌സോ നിയമപ്രകാരം 17 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷവിധിച്ചു. കൊല്ലം ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി (പോക്‌സോ) സ്‌പെഷല്‍ ജഡ്ജി ഇ. ബൈജുവിേൻറതാണ് ഉത്തരവ്. കുട്ടിയുടെ മാതാവാണ് കഴിഞ്ഞവര്‍ഷം ജൂലൈ 11ന് കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കെ.പി. ജബ്ബാര്‍, ജി. സുഹോത്രന്‍, അമ്പിളി ജബ്ബാര്‍ എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.