പിടിയിലായ ഉദയൻ
Posted On
date_range Updated On
date_range മഞ്ചേശ്വരത്ത് കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു
മഞ്ചേശ്വരം: മഞ്ചേശ്വരം പൈവളിഗെ പഞ്ചായത്തിലെ ബായാറിൽ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു. പ്രതിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ബായാർ സുദമ്പളയിലെ ഉദയൻ (40) ആണ് പിടിയിലായത്. ഉദയന്റെ മാതൃസഹോദരങ്ങളായ സദാശിവ (54), വിട്ടല (52), ബാബു (50), രേവതി (58) എന്നിവരാണ് കൊല്ലപ്പെട്ടത്. കർണാടകയുമായി അതിർത്തി പങ്കിടുന്ന സുദമ്പളയിൽ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
സംഭവമറിഞ്ഞ് കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.