Posted On
date_range Updated On
date_range പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക്; വീട് തകർന്നു
പന്തളം : എം.സി റോഡിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക് . പന്തളം, കുരമ്പാല പത്തിയിൽ പടിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. വീട് പൂർണമായും തകർന്നു.
വീട്ടിൽ ഉറക്കത്തിലായിരുന്ന പന്തളം, കുരമ്പാല, ആശാൻ തുണ്ടിൽ പടിഞ്ഞാറ്റിൽ രാജേഷ്, ഭാര്യ ദീപ, മക്കളായ മീനാക്ഷി, മീര എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. എം.സി റോഡിൽ സ്ഥിരം അപകടമേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു.
മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് പൂർണമായി തകർന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.
തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.