Posted On
date_range Updated On
date_range മുൻ അംബാസഡർ േജാർജ് ജോസഫ് അന്തരിച്ചു
കോട്ടയം: വിവിധ രാജ്യങ്ങളിൽ അംബാസഡറും കോൺസൽ ജനറലുമായിരുന്ന പൂഞ്ഞാർ കിഴക്കേ തോട്ടത്തിൽ ഡോ. ജോർജ് ജോസഫ് (68) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച കറുകച്ചാൽ, നെടുങ്കുന്നം െസൻറ് ജോൺസ് ബാപ്റ്റിസ്റ്റ് ഫെറോന പള്ളിയിൽ. 1976 ബാച്ച് IFS ഉദ്യോഗസ്ഥനായ ജോർജ് ജോസഫ് തുർക്ക്മെനിസ്ഥാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ അംബാസഡറായും സൗദി, ദുബൈ എന്നിവിടങ്ങളിൽ കോൺസൽ ജനറലുമായിരുന്നു. ബഹ്റൈൻ അംബാസഡറായിരിക്കെ 2010ലാണ് സർവീസിൽനിന്ന് വിരമിച്ചത്.
ഭാര്യ: നെടുങ്കുന്നം പുതിയ പറമ്പിൽ കുടുംബാംഗം റാണി. ഏക മകൾ രേണു (ദുബൈ). മൃതദേഹം ശനിയാഴ്ച രാവിലെ 11ന് വസതിയിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.