Posted On
date_range Updated On
date_range ദുബൈയില്‍ നിന്നെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി
തിരുവനന്തപുരം: ദുബൈയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 540ാം നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിന്‍റെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍ കണ്ടതോടെയാണ് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടിയത്.
ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിന് സജ്ജീകരണങ്ങളൊരുക്കാൻ നിര്‍ദേശം നല്‍കി. വിമാനം റണ്‍വേയില്‍ മറ്റ് അപകടങ്ങളൊന്നും വരുത്തിയില്ല. 148 യാത്രക്കാരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.