Posted On
date_range Updated On
date_range കൊച്ചി-ഷാർജ വിമാനം തകരാറിലായി; യാത്രക്കാർ കുടുങ്ങിയത് 16 മണിക്കൂർ
നെടുമ്പാശ്ശേരി: ഷാർജയിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർ വിമാനം തകരാറിലായതിനെ ത്തുടർന്ന് 16 മണിക്കൂർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി. ഞായറാഴ്ച പുലർച്ച 3.45ന് പു റപ്പെടാനൊരുങ്ങവെ എയർ അറേബ്യ വിമാനത്തിനാണ് തകരാർ സംഭവിച്ചത്.
160 യാത്രക്കാരാണുണ്ടായിരുന്നത്. ഏറെപേരും വളരെ നേരത്തേ കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുത്തവരാണ്. അതുകൊണ്ടുതന്നെ ഇവരെ വിമാനത്താവളത്തിലെ സുരക്ഷഹാളിൽ ഇരുത്തിയത് പ്രതിഷേധത്തിനിടയാക്കി.
ചിലരെല്ലാം സ്വന്തം ൈകയിൽനിന്ന് പണമെടുത്താണ് താൽക്കാലിക വിശ്രമത്തിന് ഹോട്ടലിൽ മുറിയെടുത്തത്. തകരാർ പരിഹരിച്ച് രാത്രി വൈകി മാത്രമാണ് വിമാനം പുറപ്പെട്ടത്.വിമാനം തകരാറിലായാലും തകരാർ ഉടൻ പരിഹരിച്ച് യാത്രയാക്കുമെന്ന് പറഞ്ഞ് പകരം സംവിധാനമേർപ്പെടുത്താൻ പല വിമാനക്കമ്പനികളും മടികാണിക്കുകയാണ്. ഇതുമൂലം യാത്രക്കാർ വിഷമിക്കുന്നത് പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.