Posted On
date_range Updated On
date_range വെള്ളക്കെട്ടിലെ ഒഴുക്കില്‍പ്പെട്ട് അഞ്ച് വയസുകാരി മരിച്ചു
വൈത്തിരി: അച്ഛനും അമ്മക്കുമൊപ്പം തോട് മുറിച്ച് കടക്കവെ വെള്ളക്കെട്ടിലെ ഒഴുക്കില്‍പ്പെട്ട് അഞ്ച് വയസുകാരി മരിച്ചു. പൊഴുതന അച്ചൂര്‍ വേങ്ങാത്തോട് കാട്ടുനായ്ക്ക കോളനിയിലെ ഉണ്ണികൃഷ്ണന്‍-രതി ദമ്പതികളുടെ മകള്‍ ഉണ്ണിമായ (അഞ്ച്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വെങ്ങാത്തോട് നാലാം നമ്പർ കൈതക്കൊല്ലി തോട്ടിൽ വീണാണ് അപകടം സംഭവിച്ചത്. മാതാപിതാക്കൾക്കൊപ്പം കുടുംബ വീട്ടിലേക്ക് പോവുന്നതിനിടയിൽ തോട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.
ഒഴുക്കില്‍പ്പെട്ട കുട്ടിയെ നാട്ടുകാര്‍ പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.