Posted On
date_range Updated On
date_range മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് അപകടം; ഒരു മരണം, ഒരാളെ കാണാതായി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് അപകടങ്ങൾ. ഒരു മത്സ്യത്തൊഴിലാളി മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി.
പുലർച്ചെ മുതലപ്പൊഴിയിൽ വള്ളം മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ എത്തിച്ച ഇവർ അബോധാവസ്ഥയിലാണ്.
മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങിയതിനെ തുടർന്ന് എബ്രഹാം കടലിൽ വീഴുകയായിരുന്നു. നാലു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയുണ്ടായ മറ്റൊരു അപകടത്തിൽ ഒരാളെ കാണാതായി. കടലിൽ വീണ ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.