ചോലനായ്​ക്കർ വിഭാഗത്തിലെ ആദ്യ സ്​ഥാനാർഥിക്ക്​ മിന്നും വിജയം

വഴിക്കടവ്​: പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചോലനായ്​ക്കർ വിഭാഗത്തിൽനിന്നുള്ള ​ആദ്യ സ്​ഥാനാർഥിയായ സി. സുധീഷിന്​ വൻ വിജയം. വഴിക്കടവ്​ ​േബ്ലാക്ക്​ ഡിവിഷനിൽ എൽ.ഡി.എഫ്​ സ്​ഥാനാർഥിയായാണ്​ മത്സരിച്ചത്​. വഴിക്കടവ്​ പഞ്ചായത്തിലെ പുഞ്ചക്കൊല്ലി അളക്കൽ കോളനി സ്വദേശിയാണ്​ സുധീഷ്​.

എസ്​.ടി ജനറൽ വാർഡായതോടെ സുധീഷിനെ സ്​ഥാനാർഥിയാക്കാൻ എൽ.ഡി.എഫ്​ തീരുമാനിക്കുകയായിരുന്നു. 21 വയസാണ്​ സുധീഷിന്​. എട്ട്​ വാർഡിൽ ഉൾപ്പെടുന്ന ഡിവിഷനിലേക്ക്​ വനത്തിൽനിന്ന്​ കിലോമീറ്ററുകൾ കാൽനടയായി എത്തിയായിരുന്നു പ്രചരണം.

Tags:    
News Summary - first candidate from chola naicker community won in local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.