Posted On
date_range Updated On
date_range എസ്.ഐ പരീക്ഷ നടന്ന സ്കൂളിൽ തീപിടിത്തം; ഫോണുകളും ബാഗുകളും കത്തി നശിച്ചു
തിരുവനന്തപുരം: ചാലയിൽ എസ്.ഐ പരീക്ഷ നടന്ന നഗരത്തിലെ സ്കൂളിൽ തീപിടിത്തം. 12 മണിയോടെ ചാല തമിഴ് സ്കൂളിലാണ് സംഭവം.
ഉദ്യോഗാർഥികളുടെ മൊബൈൽ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു തീപിടിത്തം. പത്തിലധികം ഫോണുകളും ബാഗുകളും കത്തി നശിച്ചു.
ഉച്ചയോടെയാണ് ഉദ്യോഗാർഥികളുടെ ഫോണും ബാഗും സൂക്ഷിച്ചിരുന്ന മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇതേതുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് തീപിടിച്ചതായി സ്ഥിരീകരിച്ചത്.
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം അടക്കമുള്ളവ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.