Posted On
date_range Updated On
date_range സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഫായിസ്
മലപ്പുറം: ‘ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല’ എന്ന വാക്കുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ താരമായ മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മലപ്പുറം കലക്ടറേറ്റിലെത്തിയാണ് ഫായിസ് തുക കൈമാറിയത്.
ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ തുക ഏറ്റുവാങ്ങി. സ്വന്തം ഇഷ്ടപ്രകാരമാണ് തുക കൈമാറിയതെന്ന് ഫായിസ് പ്രതികരിച്ചു. കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഫായിസ്. വീഡിയോയിലെ വൈറല്‍ വാക്കുകള്‍ പരസ്യത്തിന് ഉപയോഗിച്ചതിന് മില്‍മ നല്‍കിയ റോയല്‍റ്റി തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
10,000 രൂപയും ആൻഡ്രോയിഡ് ടി.വിയും മിൽമ ഉൽപന്നങ്ങളുമാണ് റോയല്‍റ്റിയായി നല്‍കിയത്. ഇതിൽ 5,000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. തുകയിലൊരു ഭാഗം പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.