ജപ്തി ഭീഷണി: തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്​തു

തൃശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് (86 ) ആണ് ആത്മഹത്യ ചെയ്തത്. വിഷം ചെന്ന നിലയിൽ വീട്ടുകാരാണ് ഔസേപ്പിനെ കണ്ടെത്തിയത്​.

കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പി​​​​െൻറ വാഴ കൃഷി നശിച്ചിരുന്നു. കൃഷിക്കായി മരോട്ടിച്ചാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിന്ന് 75000 രൂപ ഔസേപ്പ് കടമെടുത്തിരുന്നു. ജപ്തി നോട്ടീസ് വന്നതിനെ തുടർന്ന് വായ്പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

Tags:    
News Summary - Farmer Commit suicide - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.