വിപണി വിടാതെ മായംചേര്‍ത്ത വെളിച്ചെണ്ണ

കോഴിക്കോട്: മായംചേര്‍ത്ത പാക്കറ്റ് വെളിച്ചെണ്ണ വിപണിയില്‍ വീണ്ടും സജീവം. ഭക്ഷ്യസുരക്ഷ വകുപ്പ് കൃത്യമായ പരി​ശോധനകള്‍ തുടരാത്തതും നിരോധിക്കുന്ന ബ്രാന്‍ഡുകള്‍ വീണ്ടും പുതിയ പേരിലത്തെുന്നതുമാണ് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിപണിയില്‍ വീണ്ടും സുലഭമാകാന്‍ കാരണം. അടുത്തിടെ കേരളത്തിനകത്തും പുറത്തും നടത്തിയ പരിശോധനകളില്‍ നലെ്ലാരു ശതമാനം വ്യാജമാണെന്ന് കണ്ടത്തെിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കോഴിക്കോട് റീജനല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍മാത്രം പരിശോധനക്കത്തെിയ വെളിച്ചെണ്ണയില്‍ 30 ശതമാനത്തിലധികവും ഗുണനിലവാരമില്ലാത്തതാണെന്ന് തെളിഞ്ഞു. പാം കെര്‍ണല്‍ ഓയില്‍, സോള്‍വന്‍റ് ഓയില്‍ അടക്കമുള്ള ദ്രാവകങ്ങളാണ് പരിശോധനയില്‍ വെളിച്ചെണ്ണയില്‍ കണ്ടത്തെുന്നത്.

കൃത്രിമ നിറവും മണവും രാസവസ്തുക്കളും ചേര്‍ത്ത് പല പേരുകളില്‍  കമ്പനികള്‍ ആകര്‍ഷകമായ പാക്കറ്റുകളില്‍ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുകയാണ്. ഉപഭോക്​താക്കള്‍ക്ക് വ്യാജനേതെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തത്  കമ്പനികള്‍ മുതലെടുക്കുകയാണ്. വെളിച്ചെണ്ണയുടെ ഫാറ്റി ആസിഡ് കോമ്പിനേഷനോട് പാം കെര്‍ണി ഓയിലിന് സാമ്യമുള്ളതിനാല്‍ ഇതിലെ മായം കണ്ടത്തെല്‍ സാധ്യമല്ല. മാത്രവുമല്ല, കേരളത്തിലെ ലാബുകളില്‍ ഇത്തരം പരിശോധനകള്‍ക്ക് വേണ്ട സൗകര്യങ്ങളുമില്ല. ഊ അപര്യാപ്തതയാണ് വ്യാജ ലോബികള്‍ വളരാന്‍ ഇടവരുത്തുന്നത്.

ഇതരസംസ്ഥാനത്തുനിന്നും ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ കേരളത്തിന്‍െറ വിപണികള്‍ കീഴടക്കുന്നുണ്ട്. മലയാളിയുടെ വെളിച്ചെണ്ണയുടെ ആവശ്യം കണക്കിലെടുത്താണ് മറുനാട്ടില്‍നിന്ന് അതിര്‍ത്തി കടന്ന് വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭമാകുന്നത്. മനുഷ്യശരീരത്തില്‍ മാരകരോഗങ്ങള്‍ പകരാന്‍ കാരണമാകുന്ന ലിക്വിഡ് പാരഫിന്‍െറ സാന്നിധ്യം ഇതരസംസ്ഥാനത്തുനിന്നത്തെുന്ന വെളിച്ചെണ്ണയില്‍ കണ്ടത്തെിയിരുന്നു.

സാധാരണ ശുദ്ധമായ വെളിച്ചെണ്ണ തണുപ്പുകാലത്ത് തണുത്തുറഞ്ഞ് കട്ടയാവും. എന്നാല്‍, മായംകലര്‍ന്നത് ഓയില്‍ പോലെയാണ് കാണപ്പെടുക. പുറമേ വെളിച്ചെണ്ണയുടെ മണം ലഭിക്കുന്ന രാസവസ്തുവും ചേര്‍ക്കും. എന്നാല്‍, പാചകം ചെയ്യുമ്പോള്‍ ഊ ഗന്ധം നിലനില്‍ക്കിലെ്ലന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. സംസ്ഥാനത്തെ ഒരോ മേഖലയില്‍ നിന്നും പരിശോധിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗുണനിലവാരമില്ലാത്ത ബ്രാന്‍ഡുകള്‍ നിരോധിക്കാനാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍െറ നീക്കമെന്ന് ജില്ല ഭക്ഷ്യ സുരക്ഷ അസി. കമീഷണര്‍ ഒ. ശങ്കരനുണ്ണി പറഞ്ഞു. വിപണിയില്‍ വ്യാപകമായി മായം ചേര്‍ത്ത വെളിച്ചെണ്ണ ശ്രദ്ധയില്‍ പെട്ടിട്ടു​ണ്ടെന്നും, പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - fake cocanut oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.