പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ? ഷാഫി പറമ്പിൽ
സമരത്തിനിറങ്ങുന്നവരുടെ വേഷത്തെ വിമർശിച്ച സി.പി.എം നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ രംഗത്ത്. പെൺകുട്ടികൾ ആൺകുട്ടികളുടെ വേഷമിട്ട് സമരത്തിനിറങ്ങുന്നതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ് കുറിപ്പിലൂടെ പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ? എന്ന് ചോദിക്കുന്നത്. ഗോവിന്ദൻ മാഷ് മുണ്ടും ഷർട്ടും ധരിച്ച പെൺകുട്ടികൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് ഷാഫി പറമ്പിൽ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
"ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു"- ഇ പി ജയരാജൻ "ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും ?"- എം വി ഗോവിന്ദൻ പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ? വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.