Posted On
date_range Updated On
date_range കരിപ്പൂരിൽ കസ്റ്റംസ് പരിശോധനക്കിടെ വിലകൂടിയ വാച്ച് കേടുവരുത്തിയെന്ന് പരാതി
കരിപ്പൂർ: േകാഴിക്കോട് വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ കർണാടക ഭട്കൽ സ്വദേശിയായ യാത്രക്കാരെൻറ വാച്ച് കേടുവരുത്തിയതായി പരാതി. കഴിഞ്ഞ ദിവസം ദുബൈയിൽനിന്ന് എത്തിയ യാത്രക്കാരെൻറ വാച്ച് കസ്റ്റംസ് പരിശോധനക്കിടെ കേടുവരുത്തിയെന്നാണ് കരിപ്പൂർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വാച്ചിൽ സ്വർണമുണ്ടോ എന്നറിയാൻ പരിശോധന നടത്തിയപ്പോൾ കേടുപാടുകൾ സംഭവിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ യാത്രക്കാരനിൽനിന്ന് പരാതി ലഭിച്ചതായി കരിപ്പൂർ പൊലീസ് അറിയിച്ചു.
വിമാനത്താവള അധികൃതർക്കും യാത്രക്കാരൻ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.