Posted On
date_range Updated On
date_range 'ഹരിത' വിഷയം ചർച്ച ചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ
മലപ്പുറം: ഹരിത വിഷയം മുസ് ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ചർച്ച ചെയ്യുമെന്ന് ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഹരിതയുമായി ബന്ധപ്പെട്ടത് പ്രധാന വിഷയമാണെന്നും മുഹമ്മദ് ബഷീർ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ലീഗ് പത്തംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഈ നിർദേശങ്ങൾ ഇന്ന് ഉന്നതാധികാര സമിതി യോഗം വിശദമായി ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.