കോഴിക്കോട്: സാമൂതിരി സ്വരൂപത്തിലെ രണ്ടാം സ്ഥാനി ഏറാള്പാട് രാജ മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ പി.സി. കുഞ്ഞേട്ടന് രാജ (പി.സി.കെ.രാജ --91) ഗോവിന്ദപുരം വായനശാലക്ക് സമീപം തെക്കെപ്പാട്ട് ‘മഗധ’ വസതിയില്‍ അന്തരിച്ചു. തളി സാമൂതിരി ഹയര്‍ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനും പ്രശസ്ത ഗണിതശാസ്ത്ര അധ്യാപകനുമായിരുന്നു.
നാടകം (മൃഗതൃഷ്ണ), കവിത, ചെറുകഥ, നിരവധി ലേഖനങ്ങള്‍ എന്നിവ പുസ്തക രൂപത്തിലും അല്ലാതെയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആർ.എസ്.എസിെൻറ പ്രാദേശിക ചുമതല വഹിച്ചിരുന്ന ഇദ്ദേഹം ‘കേസരി’യിലും ‘ഓർഗനൈസര്‍’ ഇംഗ്ലീഷ് വാരികയിലും വിദേശകാര്യ ലേഖനങ്ങള്‍ എഴുതിയിരുന്നു. 1980ല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അധ്യാപകർക്കായി നടത്തിയ പ്രബന്ധരചന മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തില്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ചിട്ടുണ്ട്.
സാമൂതിരി സ്കൂളിലും കോളജിലും പാലക്കാട് വിക്ടോറിയ കോളജിലുമായി പഠനം നടത്തിയശേഷം മദ്രാസില്‍ പി.ഡബ്ല്യു.ഡിയിലാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. തുടർന്ന് അധ്യാപനതാൽപര്യം കൊണ്ട് നാട്ടിലെത്തി. ഹോമിയോ വൈദ്യശാസ്ത്രത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട്.
സാമൂതിരി ഭരണകാലത്ത് പാരമ്പര്യ പ്രാമുഖ്യമുണ്ടായിരുന്ന തലപ്പണ ഇല്ലത്തെ അംഗം പരേതനായ നാരായണന് നമ്പൂതിരിയുടെയും പരേതയായ അമ്പാടി കോവിലകം വലിയ തമ്പുരാട്ടിയായിരുന്ന കുട്ടിയനുജത്തി തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: മേലാറ്റൂര്‍ നടുവക്കാട്ട് അരിക്കര രാധ കോവിലമ്മ. മക്കൾ: ഡോ. എൻ.എ. മിനി നവീനന് (ചേവായൂര്‍ ഗവ. ത്വക് രോഗാശുപത്രി), ഡോ. എന്‍.എ. മായ ശര്‍മ (കോളജ് അധ്യാപിക, ബംഗളൂരു), എൻ.എ മഹേഷ് (സോഫ്ട്വെയര് എന്‍ജിനീയർ, അമേരിക്ക), എൻ.എ മൃദുല്‍രാജ് (സെക്ഷന്‍ ഓഫിസർ, വെറ്ററിനറി സര്‍വകലാശാല). മരുമകൾ: എ.പി. നവീനന് (ഷാര്‍ജ), ഡോ. പരമേശ്വര ശര്‍മ (അഡീഷനല്‍ ഡയറക്ടര്‍, ഐ.എസ്.ആർ.ഒ), ആശ മഹേഷ് (അമേരിക്ക), ഡോ. അനുരാധ (പെരിന്തല്‍മണ്ണ അസെൻറ് ഇ.എന്‍.ടി ആശുപത്രി). സഹോദരങ്ങള്‍: പരേതരായ ഡോ. പി.സി. ചെറിയേട്ടന് രാജ, അനുജത്തി തമ്പുരാട്ടി, പി.സി.വി. രാജ, ചെറിയ അനുജത്തി തമ്പുരാട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാങ്കാവ് കോവിലകം ശ്മശാനത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.