ഇന്ധന സെസിൽ പ്രശ്നങ്ങളുണ്ടെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: പെട്രോൾ, ഡീസൽ എന്നിവക്ക് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതിൽ പ്രശ്നങ്ങളുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. അയൽസംസ്ഥാനങ്ങളേക്കാൾ വില കൂടുന്നത് കേരളത്തിന് തിരിച്ചടിയാകുമെന്നും വിമർശനങ്ങൾ ഉചിതമായി പരിശോധിക്കണമെന്നും വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

നികുതി ചുമത്താതെ സർക്കാറിന് മുന്നോട്ടുപോകാനാകില്ല. എന്നാൽ, നികുതി ജനങ്ങൾക്ക് പ്രയാസകരമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - EP said there were problems with the fuel cess -Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.