Posted On
date_range Updated On
date_range കോൺഗ്രസുകാർക്ക് തലച്ചോറില്ല; എൻ.എസ്.എസിന്റെ കുഴിയിൽ വീണു -വെള്ളാപ്പള്ളി
ആലപ്പുഴ: വട്ടിയൂർക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചില മണ്ഡലങ്ങൾ തങ്ങളുടേതെന്ന് ചിലർ ഊറ്റം കൊണ്ടു. കോൺഗ്രസ് എൻ.എസ്.എസിന്റെ കുഴിയിൽ വീണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
ഒരു സമുദായത്തിന്റെ തടവറയിൽ നിന്ന് ഒരു പാർട്ടിക്ക് പ്രവർത്തിക്കാനാവില്ല. കോൺഗ്രസുകാരുടെ തലയിൽ തലച്ചോറില്ല, ചകിരിച്ചോറാണ്. കെ.പി.സി.സി അധ്യക്ഷൻ വെറും സീറോ ആണ്. വേറെ പണി നോക്കുന്നതാണ് നല്ലതെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.