പുതിയ ഭാരവാഹികൾ സംഘടന തെരഞ്ഞെടുപ്പ് തടയാൻ വേണ്ടിയല്ല –ഡീൻ

ആ​ലു​വ: സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ത​ട​യാ​ന​ല്ല വി​വി​ധ ത​ല​ങ്ങ​ളി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​യ​മി​ച്ച​തെ​ന്ന്​  യൂ​ത്ത്  കോ​ൺ​ഗ്ര​സ്  സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഡീ​ൻ കു​ര്യാ​ക്കോ​സ്. സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ത​നി​ക്ക്  ത​ട​യാ​നാ​കി​ല്ല. അ​ത്ത​ര​ം പ്ര​ചാ​ര​ണം ശ​രി​യ​ല്ല. വി​ര​മി​ച്ച  കെ.​എ​സ്.​യു നേ​താ​ക്ക​ളെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ നി​യ​മി​ച്ച​ത് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ്.  എ​തി​ർ​പ്പു​ള്ള ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ അ​ടു​ത്ത ദി​വ​സം കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ന്ന ദേ​ശീ​യ ജ​ന.​സെ​ക്ര​ട്ട​റി​ക്ക്  പ​രാ​തി ന​ൽ​കാമെന്നും ഡീ​ൻ വാ​ർ​ത്ത​േ​ല​ഖ​ക​രോ​ടു പ​റ​ഞ്ഞു.
Tags:    
News Summary - Election in congress-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.