Posted On
date_range Updated On
date_range എട്ട് ടൺ റേഷനരി പിടികൂടി
കുഴിത്തുറ (കൊല്ലം): എട്ട് ടൺ റേഷനരിയുമായി സഞ്ചരിച്ച ടെംബോ പൊലീസ് പിടികൂടി. പൊലീസിന്‍റെ വാഹന പരിശോധനയിൽ കൊല്ലം കുഴിത്തുറയിൽ വച്ച് കളിയാക്കാവിള എസ്.ഐ. ചിന്താമണിയാണ് പിടികൂടിയത്.
ഡ്രൈവർ പെരുഞ്ചിലമ്പ് സ്വദേശി ദിനേഷ് കുമാറിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിൽ റേഷനരിയുമായി ലോറി തൂത്തുക്കുടിയിൽ നിന്ന് കട്ടാക്കടയിലേയ്ക്ക് പോവുകയായിരുവെന്ന് തെളിഞ്ഞു. പിടിച്ചെടുത്ത എട്ട് ടൺ അരി സിവിൽ സപ്ലൈസ് സി.ഐ.ഡി വിഭാഗത്തെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഡ്രൈവറെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.