Posted On
date_range Updated On
date_range എടത്തല സംഭവം: ഉസ്മാന് ജാമ്യം നിഷേധിച്ചു
ആലുവ: എടത്തലയിൽ പൊലീസ് മർദനമേറ്റ ഉസ്മാെൻറ ജാമ്യാപേക്ഷ ആലുവ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാനെ 22 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ഉസ്മാെൻറ കുടുംബം ജാമ്യത്തിന് കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ ശക്തമായി എതിർത്തതിനെത്തുടർന്നാണ് കോടതി ഹരജി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ ജില്ലാ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.