Posted On
date_range Updated On
date_range എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനില്‍: പദ്ധതി ഒക്ടോബര്‍ രണ്ടിന്
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. ഇതിനായി എല്ലാ വകുപ്പുകളെയും സജ്ജമാക്കും.
മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ഈ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് എല്ലാ വകുപ്പുകളിലും ഇ-ഓഫിസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.