Posted On
date_range Updated On
date_range ‘ആരാടോ ഇൗ സുരേഷ്കുമാർ’
കാഞ്ഞങ്ങാട്: ‘ആരാടോ ഇൗ സുരേഷ്കുമാർ’ -റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരേൻറതാണ് ഇൗ ചോദ്യം. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിൽ സി.പി.െഎയുടെ നിലപാട് സംശയകരമാെണന്ന് മുൻ െഎ.എ.എസ് ഉദ്യോഗസ്ഥനും വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാർ ദൗത്യസംഘത്തലവനുമായ കെ. സുരേഷ്കുമാർ അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യമാണ് റവന്യൂമന്ത്രിയെ ചൊടിപ്പിച്ചത്്. മൂന്നാറിലെ സി.പി.െഎയുടെ പാർട്ടി ഒാഫിസുകളാണ് ആദ്യം പൊളിക്കേണ്ടത് എന്നും ടാറ്റയും ബിർളയും കൈയേറിയ ഭൂമിയാണ് ആദ്യം ഒഴിപ്പിക്കേണ്ടതെന്നുമായിരുന്നു സുരേഷ്കുമാർ പറഞ്ഞത്. ആര് എന്തുപറഞ്ഞാലും ആരുടെ എത്ര വലിയ കൈയേറ്റമായാലും ഒഴിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സുരേഷ്കുമാറും നിങ്ങളും ഞാനുമൊക്കെ ഇവിടെത്തന്നെയുണ്ടല്ലോ -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.