ചോരക്ക് പകരം ചോര; വെല്ലുവിളിയുമായി ഡി.വൈ.എഫ്.ഐ നേതാവ്

ചോരക്ക് പകരം ചോര; വെല്ലുവിളിയുമായി ഡി.വൈ.എഫ്.ഐ നേതാവ്

കാലടി: ശ്രീശങ്കര കോളജിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തെ തുടർന്ന് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പരിപാടിയിൽ ചോരക്ക് പകരം ചോര എടുക്കുമെന്ന് വെല്ലുവിളി നടത്തിയ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.യു. ജോമോന്‍റെ പ്രസംഗം വിവാദമാവുന്നു. കെ.എസ്.യു പ്രവർത്തകർക്കെതിരെയാണ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ ജോമോൻ ബുധനാഴ്ച രാത്രി എഴിന് നടന്ന പ്രതിഷേധത്തിൽ കൊലവിളി പ്രസംഗം നടത്തിയത്.

ശ്രീശങ്കര കോളജ് കാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ ചോര വീണിട്ടുണ്ടെങ്കിൽ പകരം പ്രതികളായ അഞ്ച് കെ.എസ്.യു പ്രവർത്തകരുടെ രക്തം വീഴ്ത്തിയേ അടങ്ങൂവെന്നും എതിർക്കാൻ വരുന്നവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും പൊലീസും പട്ടാളവും വന്നാലും ഒന്നുമില്ലെന്നും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എസ്.എഫ്.ഐ നേതാവായിരുന്ന ജോമോൻ പറഞ്ഞു.

വലിയ കൈയടികളോടെയാണ് പ്രവർത്തകർ ഈ പ്രസംഗത്തെ സ്വീകരിച്ചത്. നാല് മിനിറ്റ് മാത്രമുള്ള പ്രസംഗത്തിൽ ആവേശത്തിൽ പറഞ്ഞതാണ് ഈ വാക്കുകളെന്നും വിദ്യാർഥികൾ ഉൾപ്പെടെ ആരെയും ഭീഷണിപ്പെടുത്താനോ അപായപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ലെന്നും പിന്നീട് ജോമോൻ പറഞ്ഞു.

Tags:    
News Summary - DYFI leader with challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.