Posted On
date_range Updated On
date_range ക്വാറൻറീൻ രോഗികൾക്കായി ആംബുലൻസ് വള്ളം
കുണ്ടറ: മൺറോതുരുത്തിൽ ഹോം ക്വാറൻറീനിൽ കഴിയുന്നവർക്ക് വള്ള ആംബുലൻസ് ഒരുക്കി ഡി.വൈ.എഫ്.ഐ. കിടപ്രം തെക്ക്, പെരുങ്ങാലം ഭാഗത്തുള്ളവർക്കായാണ് രണ്ട് വള്ളങ്ങൾ ഉപയോഗിച്ച് ജല ആംബുലൻസ് എന്ന ആശയം പ്രാവർത്തികമാക്കിയത്.
ഒരു വള്ളം സ്ഥിരമായി ഇതിനായി മാറ്റിയിട്ടു. മറ്റൊന്ന് എൻജിൻ വെച്ച വള്ളം ഉപയോഗിച്ച് പുറത്ത് നിന്ന് വന്നയാളെ ആംബുലൻസ് എത്തിച്ചേരുന്നിടത്ത് അടുപ്പിക്കും. ആദ്യ വള്ളം സാനിറ്റൈസ് ചെയ്ത് വീണ്ടും ഉപയോഗിക്കും. രാജേഷ്, ജിജി, അഡ്വ. ബിന്ദുരാജ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.