Posted On
date_range Updated On
date_range മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ചയാള്‍ അറസ്റ്റില്‍; സംശയം തോന്നിയ രക്ഷിതാക്കളാണ് പൊലീസിനെ അറിയിച്ചത്
പത്തനംതിട്ട : മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ആള്‍ അറസ്റ്റില്‍. തുമ്പമണ്‍ സ്വദേശി രാജേഷാണ് പിടിയിലായത്. പത്തനംതിട്ട ചെന്നീര്‍ക്കരയിൽ വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
കുട്ടികളുമായി പുറപ്പെട്ട ബസിലെ ഡ്രൈവര്‍ മദ്യപിച്ചതായുളള സംശയം രക്ഷിതാക്കളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇലവുതിട്ട പൊലീസ് വാഹനം തടഞ്ഞു. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ രാജേഷ് മദ്യപിച്ചതായി വ്യക്തമായി. ഇയാള്‍ ഓടിച്ച ബസില്‍ 26 കുട്ടികളാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.