Posted On
date_range Updated On
date_range സ്ത്രീധനപ്രശ്നങ്ങള്‍: ഇന്ന് നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 154 പരാതികള്‍
തിരുവനന്തപുരം: സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയെ ഇന്ന് ഫോണില്‍ വിളിച്ച് പരാതി നല്‍കിയത് 154 പേർ. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 128 പരാതികളും ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 64 പേരാണ്. വെള്ളിയാഴ്ച്ച വൈകീട്ട് എട്ടുമണിവരെയുള്ള കണക്കാണിത്.
സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ മൊബൈല്‍ നമ്പര്‍ 9497999955. ഗാര്‍ഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഫോണ്‍ 9497996992.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.