Posted On
date_range Updated On
date_range ഡി.എല്‍.എഫ് ഫ്ലാറ്റിനെതിരായ ഹരജി നീട്ടി
ന്യൂഡല്‍ഹി: ചെലവന്നൂര്‍ കായല്‍ കൈയേറി ഡി.എൽ.എഫ് ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ചതിനെതിരെ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. ഹരജിയില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഡി.എൽ.എഫിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെടുകയായിരുന്നു.കൊച്ചിയില്‍ കായല്‍ തീര്‍ത്ത് നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിച്ചുമാറ്റണമെന്ന ഹൈകോടതി സിംഗ്ള്‍ െബഞ്ച് വിധിയില്‍ പിന്നീട് ഡിവിഷൻ ബെഞ്ച് ഇളവ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.