ലേക്​ പാലസ്: രേഖകൾ സമർപ്പിക്കാൻ നഗരസഭക്ക് കലക്ടറുടെ കത്ത്

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്​ പാലസ് റിസോർട്ടി‍​െൻറ നിർമാണ രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർ ടി.വി. അനുപമ ആലപ്പുഴ നഗരസഭക്ക് കത്ത് നൽകി. ലേക് പാലസ്​ നിർമാണവുമായി ബന്ധപ്പെട്ട്​ കള്ളക്കളി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന്​ വിശദമായ റിപ്പോർട്ട് തയാറാക്കാൻ കഴിഞ്ഞ ദിവസം ചുമതലയേറ്റ കലക്​ടറെ റവന്യൂ  മന്ത്രി ഇ. ചന്ദ്രശേഖരൻ ചുമതലപ്പെടുത്തിയിരുന്നു. സ്​ഥലം മാറിയ കലക്ടർ വീണ എൻ. മാധവൻ സമർപ്പിച്ച റിപ്പോർട്ട് സമഗ്രമല്ലാത്തതിനാൽ  തള്ളിയിരുന്നു. പുതിയ കലക്ടറായി ടി.വി. അനുപമ എത്തിയ സാഹചര്യത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

ലേക് പാലസ് റിസോർട്ടിന്​ സമീപത്തെ വിവാദമായ റോഡു നിർമാണം, കായൽ ​ൈകയേറ്റം, ദേശീയ ജലപാത ആഴംകൂട്ടലി‍​െൻറ ഭാഗമായി ഖനനം ചെയ്ത മണ്ണ്​ നിക്ഷേപിച്ച സംഭവം എന്നിവയാണ്​ കലക്ടർ പരിശോധിക്കുന്നത്.  അതേസമയം, ലേക് പാലസ് നിർമാണ അനുമതി സംബന്ധിച്ച ഫയലുകൾ ആലപ്പുഴ നഗരസഭയിൽ നിന്ന്​ നഷ്​ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ബന്ധപ്പെട്ട സെക്​ഷനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ശേഷം ഫയലുകൾ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, കെട്ടിട നിർമാണ അനുമതി സംബന്ധിച്ച ഫയലുകൾ ഉൾപ്പെടുത്താതെ അന്തിമ റിപ്പോർട്ട് തയാറാക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ്​ ജില്ല ഭരണകൂടം.

നേര​േത്ത അമ്പലപ്പുഴ താലൂക്ക് ലാൻഡ് റവന്യൂ അഡീഷനൽ തഹസിൽദാർ കെ. അജിതകുമാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലും കെട്ടിട നിർമാണം സംബന്ധിച്ച രേഖകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഈ റിപ്പോർട്ടും പുതുക്കി നൽകാൻ നിർ​േദശിച്ചിട്ടുണ്ട്. ഭൂമി ഇടപാടുകൾ സംബന്ധിച്ച്​ വിശദവും ശക്തവുമായ റിപ്പോർട്ട് വേണമെന്നാണ്​ നിർ​േദശം. കലക്ടർ തയാറാക്കുന്ന റിപ്പോർട്ട് എതിരായാൽ മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടിയാകുമെന്ന്​ ഉറപ്പാണ്. 
Tags:    
News Summary - district collector take action on lake palace issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.