കൊച്ചി: അൾത്താരഭിമുഖ കുർബാന അർപ്പിക്കാത്ത വൈദികരെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഇടവകകളുടെയും ചുമതലകളിൽനിന്ന് മാറ്റിനിർത്തണമെന്ന് അൽമായ ശബ്ദം നേതാക്കൾ ആവശ്യപ്പെട്ടു. അവർ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തലുകൾക്ക് വിധേയരാകണം. എങ്കിൽ മാത്രം ശിക്ഷകളിൽ ഇളവ് നൽകാവൂ എന്നും അവർ പറഞ്ഞു.
അതിരൂപതയുടെ പ്രസിദ്ധീകരണങ്ങളുടെ പ്രവർത്തനം എകീകൃത കുർബാന അതിരൂപതയിൽ പൂർണമാകുന്നതുവരെ നിർത്തിവെക്കണം. വിശ്വാസികളുടെ ശ്രമഫലമായി ഉടലെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ ചുമതല കോർപറേറ്റ് മാനേജ്മെന്റിൽനിന്ന് ഇടവകൾക്ക് കൈമാറണം. മാനേജ്മെന്റിലെ കഴിഞ്ഞ അഞ്ചു വർഷത്തെ നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ച സംഭാവനകളുടെ കണക്ക് പ്രസിദ്ധീകരിക്കണം.
ഈ കാര്യങ്ങൾ പൂർത്തിയാകുന്നതുവരെ കോർപറേറ്റ് മാനേജ്മെന്റിലെ എല്ലാ നിയമനങ്ങളും നിർത്തിവെക്കണമെന്ന് അൽമായ ശബ്ദം ഭാരവാഹികളായ ബിജു നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ എന്നിവർ സഭ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.