സി.ഇ.ടിയിൽ കെ.എസ്.യു നടത്തിയ പ്രതിഷേധം

നോമിനേഷനുമായി ബന്ധപ്പെട്ട തർക്കം; സി.ഇ.ടിയിൽ വിദ്യാർഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: നോമിനേഷൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ശ്രീകാര്യം സി.ഇ.ടിയിൽ കെ.എസ്.യു, എസ്.എഫ്.ഐ പ്രതിഷേധം. എച്ച്.ഒ.ഡിയും മറ്റു അധ്യാപരും എസ്.എഫ്.ഐയെ വഴിവിട്ട് സഹായിച്ചതായി കെ.എസ്.യു ആരോപിച്ചു.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ച ആയിരുന്നു.എന്നാൽ സമയം കഴിഞ്ഞാണ് നോമിനേഷൻ എത്തിച്ചതെന്ന് കാണിച്ച് കെ.എസ്.യു സമർച്ച പത്രിക സ്വീകരിച്ചില്ല. എസ്.എഫ്.ഐ സമർപ്പിച്ച നാമനിർദേശപത്രിക സമയം കഴിഞ്ഞിട്ടും തലേദിവസത്തെ തീയതി എഴുതി അഗീകരിച്ചതായി കെ.എസ്.യു ആരോപിച്ചു. ഇതിനെതിരെയാണ് കെ.എസ്.യു പ്രതിഷേധിച്ചത്.

സമയം കഴിഞ്ഞ് സമർപ്പിച്ച കെ.എസ്.യുവിന്റെ പത്രിക സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എസ്.എഫ്.ഐ പ്രതിഷേധിച്ചത്. സംഭവത്തിൽ കെ.എസ്.യും എസ്.എഫ്.ഐയും പ്രിൻസിപ്പൽ ഡോ. സേവ്യർ ജെ.എസിന് പരാതി നൽകി. ഈ മാസം 18നാണ് തെരഞ്ഞെടുപ്പ്. തുടർന്ന് രണ്ടു സംഘടനകളുടെയും വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തർക്കമുള്ള നോമിനേഷനുകളുടെ കാര്യത്തിൽ പ്രത്യേക സമിതി യോഗം ചേർന്ന് തീരുമാനമിക്കാമെന്ന ധാരണയിൽ വിദ്യാർഥികൾ പ്രതിഷേധം പ്രസാനിപ്പിച്ചു. 

സി.ഇ.ടിയിൽ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം


 



Tags:    
News Summary - Dispute relating to nomination; Students protest in CET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.