Posted On
date_range Updated On
date_range സാമ്പത്തിക ഇടപാടിനെചൊല്ലി തർക്കം; രണ്ടുപേർക്ക് കുത്തേറ്റു
ബാലുശ്ശേരി: കോഴിക്കോട് കിനാലൂർ ഏഴുകണ്ടിയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കിനാലൂർ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവർക്കാണ് കുത്തേറ്റത്.
സംഭവത്തിൽ കിനാലൂർ സ്വദേശികളായ മൂന്നു പേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കരുമല കുന്നുമ്മൽ ബബിജിത്ത് (41), കിനാലൂർ എഴുകണ്ടി കൈതച്ചാലിൽ കെ.സി. മനീഷ് (37), കരുമല പാറച്ചാലിൽ പി.സി.ശരത് ലാൽ (36) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും കിനാലൂർ സ്വദേശികളാണ്.
ഞായറാഴ്ചരാത്രി 10.30 ഓടെയാണ് സംഭവം. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇരുവർക്കും കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.