Posted On
date_range Updated On
date_range സംവിധായകൻ സച്ചിയുടെ മാതാവ് ദാക്ഷായണി നിര്യാതയായി
തൃശ്ശൂർ: പരേതനായ സിനിമ സംവിധായകൻ സച്ചിയുടെ മാതാവ് കൂവക്കാട്ട് ദാക്ഷായണി (81) നിര്യാതയായി. തൃശ്ശൂർ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പരേതനായ രാമകൃഷ്ണനാണ് ഭർത്താവ്.
വ്യാഴാഴ്ച രാവിലെ 10 മണിവരെ പെരിഞ്ഞനത്തുള്ള മകളുടെ വസതിയിലും 12 മണി മുതൽ 3 മണി വരെ തൃപ്പൂണിത്തുറയിലെ സച്ചിയുടെ വസതിയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. ശവസംസ്കാര ചടങ്ങുകൾ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.