Posted On
date_range Updated On
date_range ദേവനന്ദയുടെ മരണം: പൊലീസ് മൊഴിയെടുപ്പ് തുടരുന്നു
കൊട്ടിയം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുപ്പ് തുടരുന്നു. വെള്ള ിയാഴ്ച ഏഴു പേരില്‍ നിന്നാണ് മൊഴിയെടുത്തത്. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ അറുപതില്‍പ്പരം പേരില്‍നിന്ന് ഇതുവരെ പൊലീസ് മൊഴിയെടുത്തു. അന്വേഷണസംഘ തലവനായ ചാത്തന്നൂര്‍ എ.സി.പി കഴിഞ്ഞ ദിവസം ദേവനന്ദയുടെ മാതാപിതാക്കളില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ഫോറന്‍സിക് സംഘത്തിെൻറ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാകും കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുക. നാട്ടുകാരില്‍നിന്നും ബന്ധുക്കളില്‍ നിന്നുമായി ശേഖരിച്ച മൊഴികള്‍ ഓരോന്നും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.