Posted On
date_range Updated On
date_range ഒരമ്മക്കും ഈ ഗതി വരരുത് - ജിഷയുെട അമ്മ
കൊച്ചി: ഒരമ്മക്കും ഇനി ഇങ്ങനെ ഒരു ഗതിയുണ്ടാകരുതെന്ന് ജിഷയുെട അമ്മ രാജേശ്വരി പ്രതികരിച്ചു. സൗമ്യക്കോ ജിഷ്ണുവിനോ വന്ന ഗതി തെൻറ മകൾക്ക് ഉണ്ടാകരുതെന്ന് പ്രാർഥിച്ചിരുന്നു. അവളെ കുത്തിക്കീറിയ പ്രതിക്ക് താൻ ആഗ്രഹിച്ച ശിക്ഷ ലഭിച്ചുവെന്നും ജിഷയുടെ അമ്മ പ്രതികരിച്ചു. ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതു കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു രാജേശ്വരി.
മരിച്ചുപോയവരെ തിരിച്ചു കിട്ടില്ലെങ്കിലും വിധിയിൽ സന്തോഷമുെണ്ടന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. വിധി നടപ്പിലാക്കി പ്രതിയുടെ മൃതദേഹം കണ്ടാൽ മാത്രമേ പൂർണ സംതൃപ്തി ലഭിക്കൂവെന്നും ദീപ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.