Posted On
date_range Updated On
date_range നഷ്ടമായത് മലയാളസിനിമയിലെ പകരക്കാരില്ലാത്ത അഭിനയ ചക്രവർത്തിയെ -ഡെപ്യൂട്ടി സ്പീക്കർ
അടൂർ: നടൻ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ പകരക്കാരില്ലാത്ത അഭിനയചക്രവർത്തിയെ എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വേഷം ഏതായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയിൽ അഭിനയിച്ച് ആസ്വാദകരെ രസിപ്പിക്കുന്ന നടനായിരുന്നു ഇന്നസെൻറ് എന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു.
ഇന്നസെന്റ് അഭ്രപാളിയിൽ അനശ്വരമാക്കിയ വാര്യർക്കും കിട്ടുണ്ണിക്കും കെ കെ ജോസഫിനുമെല്ലാം മലയാളി ഉള്ള കാലത്തോളം നമ്മുടെ മനസ്സിൽ ഉണ്ടാകും.തനിക്ക് മരണമില്ലടോ വാര്യരെ എന്ന് രാവണപ്രഭുവിൽ മോഹൻലാൽ പറഞ്ഞത് പോലെ കാലമെത്ര കഴിഞ്ഞാലും അദ്ദേഹം അരങ്ങിൽ ബാക്കി വെച്ച കഥാപാത്രങ്ങളിലൂടെ ഇന്നസെന്റ് മരണമില്ലാതെ ജീവിക്കും എന്നും ചിറ്റയം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.