തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് ട്രെയിനിൽ കേരളത്തിലെത്തുന്നത് 602 പേർ. വെള്ളിയാഴ്ച രാവിലെയാണ് ട്രെയിൻ എത്തുക.തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ രാവിലെ 5.25 ഓടെ ട്രെയിൻ എത്തുമെന്ന് തിരുവനന്തപുരം ജില്ല ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.
തിരുവനന്തപുരത്ത് ഇറങ്ങുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ; തിരുവനന്തപുരം - 150, കൊല്ലം- 84, പത്തനംതിട്ട - 89, ആലപ്പുഴ- 37, കോട്ടയം - 34, തമിഴ്നാട് - 61 പോകേണ്ട സ്ഥലം അറിയിക്കാത്തവർ - 147.
മറ്റ് ജില്ലകളിലേക്ക് പോകേണ്ടവർക്ക് 25 കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് പോകേണ്ടവർക്ക് അഞ്ച് ബസുകൾ ഏർപ്പെടുത്തിയതായി കന്യാകുമാരി കലക്ടർ തിരുവനന്തപുരം കലക്ടറെ അറിയിച്ചു.
റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരുടെ ആരോഗ്യ പരിശോധന കർശനമായി നടത്തുന്നതിനും തുടർ നടപടികൾക്കുമുള്ള സജജീകരണങ്ങൾ എർപ്പെടുത്തിയതായും ജില്ല ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.