Posted On
date_range Updated On
date_range എസ്.ഐ ആനി ശിവക്കെതിരെ അപകീർത്തികരമായ പോസ്റ്റ്: സംഗീത ലക്ഷമണക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: എസ്.ഐ ആനിശിവക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ട ഹൈകോടതി അഭിഭാഷക സംഗീത ലക്ഷമണക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹൈകോടതിയിലെ മറ്റൊരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് പൊലസ് കേസെടുത്തിരിക്കുന്നത്.
എസ്.ഐ യെ അപമാനിക്കുകയും അവർക്ക് അഭിമാനക്ഷതം ഉണ്ടാക്കുന്നതുമായ പോസ്റ്റാണ് സംഗീത ലക്ഷമണ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
സംഗീത ലക്ഷമണയുടെ പോസ്റ്റിനെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു.സേനയിലെ ഒരാളെ അപമാനിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിട്ടും പൊലീസ് ആരും കേസെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. പൊലീസിന്റെ നിസംഗതയിൽ വ്യാപകമായ പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.