'കൊല്ലുമെന്ന് പറഞ്ഞതുപോലെ അവർ ചെയ്തു'; ഭീഷണി കാരണം ആശുപത്രിയിലെത്തിക്കാൻ വൈകിയതായി ദീപുവിന്റെ പിതാവ്

കൊച്ചി: കിഴക്കമ്പലത്ത് മർദനമേറ്റ് കൊല്ലപ്പെട്ട ട്വന്റി20 പ്രവർത്തകൻ ദീപുവിന് ഭീഷണിയുണ്ടായിരുന്നതായി അച്ഛന്‍ കുഞ്ഞാറു. മകനെ മർദിക്കുന്നതിന് താൻ ദൃക്സാക്ഷിയാണെന്നും ഭീഷണി ഭയന്നാണ് ശനിയാഴ്ച ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതെന്നും പിതാവ് പറഞ്ഞു.

പ്രതികൾ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. മർദിക്കുന്നത് കണ്ട് ഓടിച്ചെന്ന് പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മകനെ മർദിച്ചു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദനം. പിന്നില്‍ നിന്നായിരുന്നു അടിയേറ്റത്. ചികിത്സ തേടാൻ ശ്രമിച്ചപ്പോഴും ഭീഷണിപ്പെടുത്തിയതായി കുടുംബം വ്യക്തമാക്കി.

പേടികൊണ്ട് ആശുപത്രിയിലേക്ക് അയക്കാത്ത കാരണത്താൽ മകൻ തന്നോട് മിണ്ടിയില്ലെന്നും ഭക്ഷണം പോലും കഴിച്ചില്ലെന്നും കുറഞ്ഞാറു പറഞ്ഞു. ട്വന്‍റി 20 പ്രവര്‍ത്തകനായത് കാരണമാണ് ദീപുവിനെ ആക്രമിച്ചതെന്നും കുടുംബം പറയുന്നു.

ദീപുവിന്റെ സംസ്കാര ചടങ്ങിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ച് ചടങ്ങിൽ പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് നടപടി. വിഡിയോ നോക്കി ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ പൊലീസിന്റെ അനുവാദത്തോട് കൂടിയായിരുന്നു ചടങ്ങ് നടത്തിയതെന്ന് സാബു എം.​ ജേക്കബ് പ്രതികരിച്ചു. പാർട്ടി സമ്മേളനത്തിൽ പ്രോട്ടേ​ാക്കോൾ പാലിച്ചിട്ടില്ലെന്നും ഭരിക്കുന്ന പാർട്ടിക്ക് വേറെ നിയമമാണെന്നും സാബു പറഞ്ഞു. സി.പി.എമ്മുകാരുടെ സകല വൃത്തികേടുകളും പുറത്തുവരുമെന്നും പി.വി. ​ശ്രീനിജൻ എം.എൽ.എയുടെ ഫോൺ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദീ​പു​വി​ന്‍റെ മ​ര​ണം ത​ല​യി​ലേ​റ്റ ക്ഷ​തം മൂ​ല​മാ​ണെ​ന്ന്​​ പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്ഷ​തം​മൂ​ലം ര​ക്ത​ധ​മ​നി പൊ​ട്ടി. ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​യും പ്രാ​ഥ​മി​ക പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ല​യോ​ട്ടി​യി​ൽ ര​ണ്ടി​ട​ത്ത്​ ക്ഷ​തം ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ര​ൾ രോ​ഗം സ്ഥി​തി വ​ഷ​ളാ​ക്കി​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​നു​മു​മ്പ്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - deepu had death threats says father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.