കോവിഡ്​ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്​

ചെങ്ങന്നൂർ: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഞായറാഴ്​ച മരിച്ച ചെങ്ങന്നൂർ ആലാ കോടുകുളഞ്ഞി മോഴിയാട്ട് വീട്ടിൽ സുരേഷ് (ബാബു -55) ​​െൻറ രണ്ട് ​സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്​മോർട്ടം നടത്തിയ ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ കാർപ​െൻററായി ജോലി ചെയ്തിരുന്ന സുരഷ്​ ലോക്​ഡൗൺ കാരണമാണ്​ നാട്ടിലേക്കു മടങ്ങിവന്നത്. തുടർന്ന് 13 മുതൽ വീട്ടിൽ സമ്പർക്ക വിലക്കിൽ ആയിരുന്നു. രാത്രി ഭക്ഷണം നൽകി മടങ്ങിയതാണ്​ വീട്ടുകാർ. ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണവുമായി ഭാര്യയും മകളും എത്തിയപ്പോൾ മരoച്ചിരുന്നു. 

Tags:    
News Summary - death person tests covid negative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.