ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സൈക്കിൾ യജ്ഞ സംഘമെത്തി

ചെ​റു​വ​ത്തൂ​ർ: ജീ​വി​ത​ത്തി​ന്റെ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ സൈ​ക്കി​ൾ യ​ജ്ഞ​വു​മാ​യ് മൈ​സൂ​രു സം​ഘ​മെ​ത്തി. പ​ണ്ടു​കാ​ല​ത്ത് നാ​ട്ടി​ൽ സ​ജീ​വ​മാ​യി​രു​ന്ന സൈ​ക്കി​ൾ സം​ഘ​മാ​ണ് ചെ​റു​വ​ത്തൂ​രി​ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​മാ​യെ​ത്തി പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്തി​ലൂ​ടെ നേ​ടി​യ വൈ​വി​ധ്യ​മാ​ർ​ന്ന ക​ഴി​വു​ക​ളാണ് വി​സ്മ​യി​പ്പി​ക്കും വി​ധം ഇ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പി​ലി​ക്കോ​ട് ശ​ക്തി ക്ല​ബ്, പു​ത്തി​ലോ​ട്ട യു​വ​ശ​ക്തി, എ​ര​വി​ൽ ഗ്രാ​മ​വേ​ദി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൈ​ക്കി​ൾ യ​ജ്ഞം അ​വ​ത​രി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ സം​ഘം പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും. സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സൈ​ക്കി​ൾ അ​ഭ്യാ​സം, ട്യൂ​ബി​ന്റെ മു​ക​ളി​ൽ​ കി​ട​ന്നും നെ​ഞ്ചി​ൽ​വെ​ച്ചും പൊ​ട്ടി​ക്ക​ൽ, കു​ഴി​കു​ഴി​ച്ച് അ​തി​ൽ ആ​ളെ ഇ​രു​ത്തി മു​ക​ൾ​ഭാ​ഗം മൂ​ടി അ​ര​മ​ണി​ക്കൂ​റോ​ളം കാണികളെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ക​യും അ​വ​സാ​നം ആ​ളെ പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന അ​ഭ്യാ​സ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രു​പോ​ലെ കൗ​തു​ക​ക്കാ​ഴ്ച സമ്മാനിക്കുന്ന അഭ്യാസങ്ങളാണിത്.

Tags:    
News Summary - cycle yajna team-cheruvathoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.