ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുകയാണെന്നും ഇ തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കേ ാടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ എൻ.എസ്.എസ് നഗ്നമായി ജാതിപറഞ്ഞ് വോട്ട് പിടിക്കുന്നു. അത് ശരിയായ രീതിയല്ല. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷെൻറ നിരീക്ഷണ ം ശരിയാണെന്നും കോടിയേരി ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എൻ.എസ്.എ സിെൻറ യു.ഡി.എഫ് പിന്തുണ വിശ്വാസവുമായി ബന്ധെപ്പട്ട് –കെ. മുരളീധരൻ
തിരുവനന്തപുരം: എൻ.എസ്.എ സ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് വിശ്വാസവുമായി ബന്ധെപ്പട്ടാണെന്ന് കെ. മുരളീധരൻ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അവരുടെ പിന്തുണ യു.ഡി.എഫ് കരുത്ത് വർധിപ്പിക്കും. എല്ലായിടത്തും വിശ്വാസികളുടെ വോട്ട് യു.ഡി.എഫിന് കിട്ടും.
എൻ.എസ്.എസിന് സ്വതന്ത്രമായി തീരുമാനിക്കാൻ അവകാശമുണ്ട്. പാലായിൽ എസ്.എൻ.ഡി.പി എൽ.ഡി.എഫിനെയാണ് പിന്തുണച്ചത്. അതിെൻറ പേരിൽ തങ്ങൾ അന്ന് ആർക്കും പരാതി നൽകിയില്ല. എൻ.എസ്.എസ് ഇത്തവണ യു.ഡി.എഫിനെ പിന്തുണക്കുന്നതിൽ പരാതി പറയുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അവരുടെ സഹായം ലഭിച്ചു.
കഴിഞ്ഞതവണ ബി.ജെ.പി ജയിക്കരുതെന്നാഗ്രഹിച്ച ചില ഇടത് ചിന്താഗതിക്കാർ തനിക്ക് വോട്ട് നൽകിയിരുന്നു. സി.പി.എം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ വോട്ട് ഇത്തവണയും യു.ഡി.എഫിന് കിട്ടുെമന്നും മുരളി പറഞ്ഞു.
എൻ.എസ്.എസിെൻറ ശരിദൂരം: ബി.ജെ.പിയിൽ ഭിന്നാഭിപ്രായം
തിരുവനന്തപുരം: എൻ.എസ്.എസിെൻറ ശരിദൂരം സംബന്ധിച്ച് ബി.ജെ.പി നേതൃത്വത്തിൽ ഭിന്നാഭിപ്രായം. എൻ.എസ്.എസ് ഉള്‍പ്പടെയുള്ള സാമുദായികസംഘടനകള്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
എന്നാൽ, ഒ. രാജഗോപാൽ എം.എൽ.എയെപോലുള്ള മുതിർന്ന നേതാക്കൾ എൻ.എസ്.എസ് നിലപാടിനെ വിമർശിച്ച് രംഗത്തെത്തി. ആർക്ക് വോട്ട് ചെയ്യണമെന്ന് സാമുദായികനേതാക്കൾ പരസ്യമായി നിർദേശിക്കുന്ന രീതി ശരിയല്ലെന്നാണ് രാജഗോപാൽ പ്രതികരിച്ചത്. ശബരിമലവിഷയത്തില്‍ എൻ.എസ്.എസ് എന്‍.ഡി.എയെ സംശയിക്കരുതെന്ന് കുമ്മനം രാജശേഖരന് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.