അറസ്റ്റിലായ സുഭാഷ്
Posted On
date_range Updated On
date_range വീടുകയറി സ്ത്രീയെ ആക്രമിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ
വെള്ളിക്കുളങ്ങര: ക്രിമിനല്‍ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുകൈ ചൂളക്കടവ് ചുള്ളിപ്പറമ്പില്‍ സുഭാഷ് എന്ന ഉണ്ടാപ്പി സുഭാഷിനെ (36)യാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.പി. മിഥുന്‍റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത്.
നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ 2016ല്‍ ചൂളക്കടവില്‍ വീടുകയറി സ്ത്രീയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ ബേബി, അജി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സനല്‍, ബിജു, പ്രതീഷ്, സനീഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.