Posted On
date_range Updated On
date_range വായ്പാപരിധി ഉയർത്താത്തത് ഫെഡറലിസത്തിനെതിര്; കേന്ദ്രത്തിന് നയപ്രഖ്യാപനത്തിൽ വിമർശനം
തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള േകന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനം. വാർഷിക വായ്പാപരിധി ഉയർത്തണമെന്ന സംസ്ഥാന ആവശ്യം അംഗീകരിക്കാത്തതാണ് വിമർശനത്തിന് വഴിവെച്ചത്.
വായ്പാപരിധി ഉയർത്താത്തത് ഫെഡറലിസത്തിന് ചേരാത്ത നടപടിയാണെന്ന് പ്രസംഗത്തിൽ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങൾ ആശങ്കയുണ്ടാക്കുന്നതും പിന്തിരിപ്പനും ആണെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.