ചിറ്റൂർ (പാലക്കാട്): മേനോൻപാറയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വീട്ടിൽ കയറി അമ്മയുടെ മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മേനോൻപാറ കൂരാൻകാട് ദാമോദരെൻറ മകൻ പ്രശാന്തിനാണ് (23) വെട്ടേറ്റത്. ഡി.വൈ.എഫ്.ഐ വടകരപ്പതി മേഖല ജോ. സെക്രട്ടറിയാണ്. കാലിനും കൈക്കും വയറിലും വെട്ടേറ്റ യുവാവിെൻറ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച ഉച്ചക്ക് 3.30നാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു.
കഞ്ചിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്ന പ്രശാന്തിനെ മാരകായുധങ്ങളുമായി മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് വെട്ടുകയായിരുന്നു. വയറിൽ മാരകമായി വെട്ടേറ്റ യുവാവിെൻറ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലാണ്.
പ്രശാന്തും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽവാസികൾ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. ദിവസങ്ങളായി മേനോൻപാറയിലും സമീപപ്രദേശങ്ങളിലും സി.പി.എം-ആർ.എസ്.എസ് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.