Posted On
date_range Updated On
date_range സിപിഎം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തി െൻറ ലോഗോ പ്രകാശനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം എം.സി ജോസഫൈൻ ചമയകലാകാരൻ പട്ടണം റഷീദിനു നൽകി പ്രകാശനം നിർവഹിച്ചു.
എറണാകുളം മണപ്പാട്ടിപറമ്പിലെ സ്വാഗതസംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എം ദിനേശ്മണി അധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം.പി പത്രോസ്, ജോൺ ഫെർണാണ്ടസ്, പി.ആർ മുരളീധരൻ, എം.സി സുരേന്ദ്രൻ, സി.കെ പരീത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എസ് അരുൺകുമാർ, കെ.എം റിയാദ്, ഗായിക തെന്നൽ തുടങ്ങിയവർ പങ്കെടുത്തു.
103 എൻട്രികളിൽ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്. തേവയ്ക്കൽ സ്വദേശിയായ അജയൻ ടീപ്പോയിയാണ് ലോഗോ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.