സി.പി.എം സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി അഗങ്ങളുടെ ചുമതല നിർണയം ഇന്ന്

തിരുവനന്തപുരം: പി.ബി അംഗം എ. വിജയരാഘവൻ പ്രവർത്തനരംഗം ഡൽഹിയിലേക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് ഇ.പി. ജയരാജനെ എൽ.ഡി.എഫ് കൺവീനറായി കൊണ്ടുവരുന്നത്. കേന്ദ്ര കമ്മിറ്റി അംഗമാണ് ജയരാജൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ജയരാജ‍ന്‍റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണ് പുതിയ പദവി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവി ഒഴിയുന്ന പുത്തലത്ത് ദിനേശന് ദേശാഭിമാനി പത്രത്തിന്‍റെ എഡിറ്ററുടെ ചുമതല നൽകിയേക്കും. കോടിയേരി ബാലകൃഷ്ണനാണ് നിലവിൽ എഡിറ്റർ. സി.പി. നാരായണൻ സംസ്ഥാന സമിതിയിൽനിന്ന് ഒഴിഞ്ഞതോടെ ചിന്ത വാരികയുടെ പത്രാധിപരുടെ ചുമതലയും ഒഴിയും. ഇവിടേക്ക് കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ടി.എം. തോമസ് ഐസക്കിനെ പരിഗണിക്കുന്നു. വൈക്കം വിശ്വൻ ഒഴിയുന്ന ചിന്ത പബ്ലിഷേഴ്സിന്‍റെ ചുമതലയിലേക്ക് പുതിയ ആൾ വരും. സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സംസ്ഥാന സമിതിയംഗങ്ങളുടെയും ചുമതലയും ചൊവ്വാഴ്ച നിർണയിക്കും.

Tags:    
News Summary - CPM Secretariat will join today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.